#ഓർമ്മ
അക്കിറോ കുറോസാവ.
വിശ്വോത്തര ചലച്ചിത്രകാരനായ അക്കിറോ കുറോസാവയുടെ (1910-1998)
ജന്മവാർഷികദിനമാണ്
മാർച്ച് 23.
1936 മുതൽ 57 വർഷം നീണ്ടുനിന്ന ചലച്ചിത്രജീവിതം തുടങ്ങിയത് 1936ൽ പെയിന്റർ, തിരക്കഥാകൃത്ത്, സഹസംവിധായകൻ എന്ന നിലയിലാണ്.
1951ൽ റാഷോമോൺ എന്ന സിനിമ വെനീസ് ചലച്ചിത്രമേളയിൽ സ്വർണ്ണമെഡൽ നേടിയതോടെ, കുറോസോവ ലോകമറിയുന്ന സംവിധായകനായി മാറി. ഇക്കുറു (1951), സെവൻ സമുറായി (1954), യോജിമ്പോ (1961), റാൻ (1985) തുടങ്ങിയ ലോകക്ലാസ്സിക്കുകൾ കുറോസോവയെ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മഹാന്മാരായ ചലച്ചിത്രകാരന്മാരിൽ ഒരാൾ എന്ന് വിളിച്ചറിയിച്ചു.
തോഷിറോ മിഫുൺ എന്ന അത്യല്യനടന്റെ പേര് പറയാതെ കുറോസോവയുടെ കഥ പൂർത്തിയാവില്ല. ആകെ ചെയ്ത 30 സിനിമകളിൽ 1948 മുതൽ 15 സിനിമകളിൽ മിഫുൺ ആയിരുന്നു നായകൻ.
ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനം ചെലുത്തിയ 5 ഏഷ്യക്കാരിൽ ഒരാളായി ഏഷ്യാവീക്ക് മാസികയും സി എൻ എൻ ചാനലും ചേർന്നു തെരഞ്ഞെടുത്തവരിൽ ഒരാൾ കുറോസോവയാണ്.
– ജോയ് കള്ളിവയലിൽ.











