#ഓർമ്മ
യോഹാൻ ക്രൈഫ്.
ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ യോഹാൻ ക്രൈഫിന്റെ (1947-2010) ചരമവാർഷികദിനമാണ്
മാർച്ച് 24.
ഡച്ചുകാരനായ ക്രൈഫ്, തന്റെ പ്രതിഭകൊണ്ട് അതുവരെ അധികമാരുമറിയാത്ത ആംസ്റ്റർഡാമിലെ അയാക്സ് ക്ലബിനെ യൂറോപ്യൻ ചാമ്പ്യനാക്കി. നെതർലന്ഡ്സിൻ്റെ ചരിത്രത്തിൽ ആദ്യമായി 1974ൽ ലോകകപ്പ് ഫൈനൽ വരെയെത്തി.
അതുവരെ ഇറ്റലിയെ മാതൃകയാക്കി ഉരുക്കുകോട്ട പോലെയുള്ള പ്രതിരോധമായിരുന്നു കളിയുടെ മാതൃക.
തിരമാല പോലെ ഇരമ്പിക്കയറി ആക്രമിക്കുകയും അതുപോലെ ഒന്നിച്ചു പിൻവാങ്ങി പ്രതിരോധിക്കുകയും ചെയ്യുന്ന ടോട്ടൽ ഫുട്ബോൾ എന്ന ഒരു പുതിയ ശൈലി ഡച്ചുകാർ പുറത്തെടുത്തു. ലോക ഫുട്ബോൾ
ചരിത്രം തന്നെ പുതിയ ശൈലിക്ക് വഴിമാറി.
ഏറ്റവും മികച്ച കളിക്കാരനുള്ള ബാലൻ ഡി ഓർ പുരസ്‌കാരം 3 തവണ (1971,73,74) ക്രയിഫിനെ തേടിയെത്തി. 1990ൽ നൂറ്റാണ്ടിലെ ഏറ്റവും മികച്ച യൂറോപ്യൻ കളിക്കാരനായി ക്രൈഫ് തെരഞ്ഞെടുക്കപ്പെട്ടു.
1964 മുതൽ 73 വരെ അയാക്സിനും,1973 മുതൽ 78 വരെ ബാഴ്സലോണക്കും വേണ്ടി കളിച്ച ക്രൈഫ് നേടാത്ത ട്രോഫികളില്ല.
പരിശീലകൻ എന്നനിലയിലും ക്രൈഫ് പ്രതിഭ തെളിയിച്ചു. 1985-88 കാലത്ത് അയാക്സ്, 1988-96 കാലത്ത് ബാർസലോണ ക്ലബുകൾ, ക്രയ്‌ഫിന്റെ കീഴിൽ നിരവധി ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കി. ബാർസലോണയിൽ ക്രൈഫ് കൊണ്ടുവന്ന ടിക്ക – ടാക്ക ശൈലിയാണ് ഇന്ന് മിക്ക ഫുട്ബോൾ ക്ലബുകളും പിന്തുടരുന്നത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized