#ഓർമ്മ
പണ്ഡിറ്റ് കെ പി കറുപ്പൻ.
കൊച്ചി രാജ്യത്ത് അധഃസ്ഥിതജനതയുടെ വിമോചനത്തിനായുള്ള പോരാട്ടം തുടങ്ങിവെച്ച പണ്ഡിറ്റ് കെ പി കറുപ്പൻ്റെ (1885 – 1935) ഓർമ്മദിവസമാണ്
മാർച്ച് 23.
‘പശുക്കളെയടിച്ചെന്നാലുടമസ്ഥൻ തടുത്തീടും പുലയരെയടിച്ചെന്നാലൊരുവനില്ല…’
– ജാതിക്കുമ്മി (1912).
അധസ്ഥിതർക്ക് വഴിനടക്കാൻ അവകാശമില്ലാതിരുന്ന ഒരു കാലത്ത് ജാതിക്കോമരങ്ങളെ നോക്കി ‘ധിക്കാരമല്ലയോ ജാതി’ എന്നാണ് കറുപ്പൻ ചോദിച്ചത്.
ചരിത്രപ്രസിദ്ധമായ കൊച്ചി കായൽസമ്മേളനമാണു ജാതി വ്യവസ്ഥയ്ക്കെതിരെ കറുപ്പൻ നടത്തിയ പോരാട്ടങ്ങളിൽ ശ്രദ്ധേയമായത്. കായൽസമ്മേളനം കൊച്ചി പുലയമഹാസഭയുടെ രൂപീകരണത്തിലേക്കു വഴിതുറക്കുകയും ചെയ്തു.
അധ്യാപകനായി സർവീസിൽ പ്രവേശിച്ച പണ്ഡിറ്റ് കറുപ്പൻ പ്രാഥമിക വിദ്യാഭ്യാസപരിഷ്കരണ കമ്മിറ്റിയുടെ കൺവീനർ, കൊച്ചി ഭാഷാപരിഷ്കരണ കമ്മിറ്റി സെക്രട്ടറി, നാട്ടുഭാഷാ സൂപ്രണ്ട്, മദ്രാസ് യൂണിവേഴ്സിറ്റി പൗരസ്ത്യഭാഷാ പരീക്ഷാബോർഡ് മെംബർ, ചെയർമാൻ, മഹാരാജാസ് കോളജ് മലയാളം അധ്യാപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. കൊച്ചി നിയമസഭാ സമാജികനുമായിരുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized