#ഓർമ്മ
ഐസക്ക് ന്യൂട്ടൻ
സർ ഐസക് ന്യൂട്ടൻ്റെ ( 1642-1727) ചരമ വാർഷികദിനമാണ്
മാർച്ച് 20.
ചരിത്രത്തിലെ എക്കാലത്തെയും മഹാനായ ശാസ്ത്രജ്ഞൻ എന്നാണ് ന്യൂട്ടൻ വിശേഷിപ്പിക്കപ്പെടുന്നത്. ആദ്യത്തെ സംഭാവന ഒപ്റ്റിക്സ് എന്ന ശാസ്ത്രശാഖയുടെ തുടക്കമാണ്. ഏഴ് വർണ്ണങ്ങൾ ചേർന്നാണ് പ്രകാശം ഉണ്ടാകുന്നത് എന്ന് അദ്ദേഹം കണ്ടുപിടിച്ചു.
1687ൽ പ്രസിദ്ധീകരിച്ച പ്രിൻസിപ്പിയ മാത്തമാറ്റിക്കാ ( Principia Mathematica) എന്ന ഗ്രന്ഥം ചരിത്രത്തിലെ ഏറ്റവും മികച്ച ശാസ്ത്രഗ്രന്ഥമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അതോടെ ഫിസിക്സ് എന്ന ശാസ്ത്രശാഖയുടെ ഉല്പത്തി കുറിക്കപ്പെട്ടു. കാൽക്കുലസ് എന്ന ഗണിതശാസ്ത്ര ശാഖയുടെ ഉപഞ്ഞാതാവും ന്യൂട്ടൻ എന്ന പ്രതിഭയാണ്.
ന്യൂട്ടൻ്റെ Three Laws of Motion അതുവരെയുള്ള ശാസ്ത്രീയ നിഗമനങ്ങൾ മുഴുവൻ തിരുത്തിക്കുറിച്ചു. അന്നു മുതൽ ഇന്നു വരെയുള്ള എല്ലാ ഗവേഷണങ്ങളുടെയും ആധാരം ന്യൂട്ടൻ്റെ കണ്ടുപിടുത്തങ്ങളാണ്. ശാസ്ത്രലോകം രണ്ടായി വിഭജിക്കപ്പെട്ടു. ന്യൂട്ടന് മുൻപും ന്യൂട്ടനു ശേഷവും. ഒരു മാറ്റം ഉണ്ടായത് അയിൻസ്റ്റീൻ ആപേക്ഷികതാസിദ്ധാന്തം ആവിഷ്കരിച്ച ശേഷമാണ്.
3 മാസം ഉള്ളപ്പോൾ പിതാവ് മരിച്ചു. അമ്മ വേറൊരാളുടെ ഭാര്യയായി. മുത്തശിയാണ് വളർത്തിയത്.
1665ൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ നിന്ന് ബിരുദമെടുത്തു. പ്ലേഗ് മൂലം കോളെജ് അടച്ചപ്പോൾ വീട്ടിലിരുന്ന് ഗവേഷണം നടത്തി. 1667ൽ കേംബ്രിഡ്ജിൽ പ്രൊഫസറായി. 1689 മുതൽ 1690 വരെയും 1701 മുതൽ 1702 വരെയും കേംബ്രിഡ്ജ് എം പി യായി . 1699 മുതൽ 1727 വരെ റോയൽ മിൻ്റിൻ്റെ ( ട്രഷറി) അധിപനായി.
1699 മുതൽ 1727 വരെ റോയൽ സൊസൈറ്റി പ്രസിഡൻ്റ് ഈ മഹാശാസ്ത്രഞ്ഞൻ ആയിരുന്നു.
– ജോയ് കള്ളിവയലിൽ.


