#ഓർമ്മ
കുഷ് വന്ത് സിംഗ്.
കുഷ് വന്ത് സിംഗിൻ്റെ (1915-2014) ചരമവാർഷികദിനമാണ്
മാർച്ച് 20.
With Malice Towards All എന്ന ഇന്ത്യയിൽ ഏറ്റവുമധികം വായനക്കാർ ഉണ്ടായിരുന്ന പങ്ക്‌തിയുടെ രചയിതാവാണ് കുശ്വന്ത്. എഴുത്തുകാരൻ, അഭിഭാഷകൻ, നയതന്ത്രജ്ഞൻ, പത്രാധിപർ, പാർലിമെൻ്റ് അംഗം – സിംഗ് തിളങ്ങാത്ത വേദികളില്ല.ബ്രിട്ടീഷ് ഭരണകാലത്ത് ദില്ലിയുടെ നിര്മ്മാണക്കരാറു കാരനായ സർ ശോഭാ സിംഗിൻ്റെ മകനായി ലാഹോറിലാണ് ജനിച്ചത്. ലാഹോറിൽ നിന്ന് ബിരുദം നേടിയശേഷം ലണ്ടനിൽപോയി ബാരിസ്റ്റർ പരീക്ഷ പാസായി 8 വര്ഷം ലാഹോറിൽ അഭിഭാഷകനായി പ്രവർത്തിച്ചു. സ്വതന്ത്രപ്രാപ്തിക്കു ശേഷം വിദേശകാര്യ സർവീസിൽ ചേർന്നു ലണ്ടനിൽ ജോലി ചെയ്തു. 1951മുതൽ ആൾ ഇന്ത്യ റേഡിയോയിലായി ജോലി. 1956 മുതൽ യൂണെസ്ക്കൊയിൽ ചേർന്നു പാരീസിൽ ജീവിച്ചു.
1969ൽ Illustrated Weekly യുടെ പത്രാധിപരായതോടെയാണ് സിംഗ് പ്രശസ്തനായത്. വാരികയുടെ സർക്കുലേഷൻ 65000ൽ നിന്ന് 9 കൊല്ലം കഴിഞ്ഞ് പിരിച്ചുവിടുന്ന സമയത്ത് 400,000 ആയി ഉയർന്നിരുന്നു.
ഇന്ദിരാഗാന്ധി 1980ൽ രാജ്യസഭാംഗമാക്കി. 1986 വരെ എം പി.
വിഭജനത്തിൻ്റെ പശ്ചാത്തല്തിൽ എഴുതിയ A Train to Pakistan എന്ന നോവൽ വലിയ ജനപ്രീതി നേടി. നോവൽ 1998ൽ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. Delhi ആണ് മറ്റൊരു പ്രശസ്ത നോവൽ.
സിക്കുകാരുടെ ചരിത്രകാരൻ എന്നതാണ് ബഹുമുഖ പ്രതിഭയായിരുന്ന കുശ്വന്ത് സിംഗിൻ്റെ നിതാന്ത യശസ്സ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized