#ഓർമ്മ
അക്കിത്തം.
അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ (1926-2020)
ജന്മവാർഷികദിനമാണ്
മാർച്ച് 18.
പോയ തലമുറയിലെ മലയാളകവികളിൽ വൈലോപ്പിള്ളിക്കും ഇടശ്ശേരിക്കും സമശീർഷനാണ് അക്കിത്തം.
സാഹിത്യത്തിലെ പരമോന്നതബഹുമതിയായ ജ്ഞാനപീഠം നേടിയ രണ്ടുപേരെക്കൊണ്ട് അനുഗ്രഹീതമാണ് പാലക്കാട്ടെ കുമരനല്ലൂർ ഗ്രാമം ( മറ്റെയാൾ എം ടി ).
വി ടി, ഈ എം എസ് തുടങ്ങിയവരുടെ സഹവർത്തിത്തം ചെറുപ്പത്തിൽത്തന്നെ ആ നമ്പൂതിരിയുവാവിനെ മനുഷ്യസ്നേഹിയാക്കിമാറ്റി.
ഉണ്ണി നമ്പൂതിരിയുടെ പത്രാധിപരായിട്ടാണ് തുടക്കം. മംഗളോദയം, യോഗക്ഷേമം മാസികകളുടെ സഹപത്രാധിപരായും ജോലിചെയ്തു. 1956ൽ കോഴിക്കോട് ആകാശവാണിയിൽ ഉദ്യോഗസ്ഥനായി.
1952ൽ പ്രസിദ്ധീകരിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, അക്കിത്തത്തെ മലയാളകവികളുടെ ഒന്നാം നിരയിലെത്തിച്ചു. കവിതയിൽ നിറയുന്ന സ്നേഹവും ആർദ്രതയും വായനക്കാർ ഹൃദയത്തോട് ചേർത്തുവെച്ചു.
ബലിദർശനം ആണ് വേറൊരു ശ്രദ്ധേയമായ കൃതി. ദീർഘമായ ജീവിതത്തിൽ 45 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
76 വയസ്സിലാണ് 2400 പേജുകളുള്ള ശ്രീമദ് ഭഗവത്ഗീതയുടെ വിവർത്തനം പൂർത്തിയാക്കിയത്.
കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ, ആശാൻ, ലളിതാംബിക, വള്ളത്തോൾ, വയലാർ, എഴുത്തച്ഛൻ, ഒ എൻ വി, തുടങ്ങി സാഹിത്യത്തിലെ ഒട്ടുമിക്ക പുരസ്‌കാരങ്ങളും സ്വന്തമാക്കിയ കവിശ്രേഷ്ഠനാണ് അക്കിത്തം.
– ജോയ് കള്ളിവയലിൽ.
https://youtu.be/WlXLq1IcI7I




