#ചരിത്രം
#ഓർമ്മ
മാർക്കസ് ഔറെലിയസ്.
എ ഡി 161 മുതൽ 180 വരെ റോമാ ചക്രവർത്തി ആയിരുന്ന സീസർ മാർക്കസ് ഔറേലിയസ് അഗസ്റ്റസിൻ്റെ ( 121-180) ചരമവാർഷിക ദിനമാണ്
മാർച്ച് 17.
റോമാ സാമ്രാജ്യത്തിൻ്റെ അധിപന്മാരിൽ ജൂലിയസ് സീസറിൻ്റെയും, നിഷ്ഠൂരനായ നീറോയുടെയും പേരുകളാണ് അധികം ആളുകളും ഓർമ്മിച്ചിരിക്കുക.
പക്ഷേ ചരിത്രത്തിലെ ഏറ്റവും മഹാനായ റോമാ ചക്രവർത്തിയാണ് തത്വചിന്തകനായ മാർക്കസ് ഔറേലിയസ്. അദ്ദേഹത്തിൻ്റെ Meditations എന്ന തത്വശാസ്ത്ര രചന നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും ലോകമെങ്ങും പാഠപുസ്തകമാണ്. രാജ്യഭരണം സേവനവും ഉത്തരവാദിത്തവുമാണ് എന്ന് ആദ്യം പറഞ്ഞുവെച്ചത് ഈ റോമൻ ചക്രവർത്തിയാണ് .
ഒരു പിൻഗാമിയെപ്പോലും നിർദേശിക്കാൻ ഈ മഹാൻ തയാറായില്ല.
റോമിൽ ജനിച്ച മാർക്കസ് ഔറേലിയസ് ഇന്നത്തെ ഓസ്ട്രിയയിലെ വിയന്നയിലാണ് അന്തരിച്ചത്.
റോമാ സാമ്രാജ്യത്തിൻ്റെ സുവർണ്ണകാലം എന്നാണ് ഈ ചക്രവർത്തി യുടെ ഭരണകാലം വിലയിരുത്തപ്പെടുന്നത്.
Meditations ആദ്യമായി അച്ചടിക്കപ്പെട്ടത് 1558ൽ സൂറിച്ചിൽ ആണ്. വത്തിക്കാൻ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന പതിനഞ്ചാം നൂറ്റാണ്ടിലെ കയ്യെഴുത്ത് പ്രതിയാണ് ഇന്ന് അവശേഷിക്കുന്നവയിൽ ഏറ്റവും പുരാതനമായത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized