മാതൃഭൂമി

#ഓർമ്മ

മാതൃഭൂമി @ 101.

1923 മാർച്ച്‌ 17 നാണ്
കോഴിക്കോട് നിന്ന് മാതൃഭൂമി പത്രം ആരംഭിച്ചത്.

ബ്രിട്ടീഷുകാർക്കെതിരെ സമരം നടത്താൻ ഗാന്ധിജി നാട്ടുരാജ്യങ്ങളിലെ ജനങ്ങൾക്ക് അനുവാദം കൊടുത്തിരുന്നില്ല. ഫലത്തിൽ കേരളത്തിൽ കോൺഗ്രസിൻ്റെ പ്രവർത്തനം ബ്രിട്ടീഷ് അധീനതയിലുള്ള മലബാറിൽ ഒതുങ്ങി.
അതും കോഴിക്കോട്ടെ ചില പ്രമുഖ വക്കീലൻമാർ ഞായറാഴ്ച കൂടുന്ന യോഗം മാത്രം. ചാലപ്പുറം കോൺഗ്രസ് എന്ന വിളിപ്പേര് വീണതിൽ അത്ഭുതമില്ല.

എങ്കിലും കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ ഒരു പത്രം തുടങ്ങാൻ അവർക്ക് കഴിഞ്ഞു.
അതാണ് മാതൃഭൂമി.
മൂലധനം അഞ്ചു രൂപയുടെ ഓഹരികൾ വിറ്റ് ഉണ്ടാക്കിയ 100000 രൂപ.
ഡയറക്ടറന്മാർ.
1.കെ. മാധവൻ നായർ അവർകൾ ബിഎ. ബിഎൽ, ചാലപ്പുറം കോഴിക്കോട്.
2. കെ. പി. കേശവമേനോനവർകൾ ബി എ, ബാരിസ്റ്റർ അറ്റ് ലോ, ചാലപ്പുറം കോഴിക്കോട്.
3.പി. അച്യുതൻ അവർകൾ ബി. എ., വക്കീൽ, ചാലപ്പുറം കോഴിക്കോട്.
4.എ.കരുണാകരമേനോൻ ബി. എ., ബിഎൽ. ഹൈക്കോർട്ട് വക്കീൽ.
5. ടി. വി. സുന്ദര അവർകൾ ബി. എ, ബിഎൽ, വക്കീൽ, ചാലപ്പുറം കോഴിക്കോട്.
6. ഡോക്ടർ എം. രാവുണ്ണിമേനോൻ അവർകൾ, എം. ബി. സി. എച്ച് ബി ( എഡിൻബറോ ) തൃശ്ശിവപേരൂർ.
7. കരൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടവർകൾ, ജന്മി, തൃശ്ശിവപേരൂർ.
പ്രഥമ പത്രാധിപർ കെ. പി. കേശവമേനോൻ ആയിരുന്നു. മാനേജിംഗ് ഡയറക്ടർ കെ മാധവൻ നായരും.
മാതൃഭൂമിയുടെ ചരിത്രം രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചത് വായിക്കുന്നത് മലബാറിലെ സ്വാതന്ത്ര്യസമരത്തിൻ്റെ ചരിത്രം അറിയാൻ സഹായകമാണ്.
ഇന്ന് പക്ഷെ പത്രം സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു പത്രമായി മാറിക്കഴിഞ്ഞു.
അതിൻ്റെ ഗുണവും ദോഷവും പത്രത്തിൻ്റെ പ്രവർത്തനശൈലിയിലും പ്രതിഫലിക്കുന്നു. പല എഡീഷനുകളായി പത്രം വളർന്നു. ടിവി ചാനൽ, എഫ് എം റേഡിയോ ഒക്കെ വന്നു.
കേരളത്തിൽ ബി ജെ പി യുടെ വളർച്ചയിൽ ഒരു കാരണം മാതൃഭൂമിയുടെ പത്രപ്രവർത്തനമാണ് എന്ന ആരോപണത്തിൽ കുറച്ച് കഴമ്പുണ്ട് എന്ന് മാത്രം പറഞ്ഞു നിർത്തുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *