#ഓർമ്മ
ബർനാർഡോ ബർട്ടോലൂച്ചി .
വിശ്വപ്രസിദ്ധ ഇറ്റാലിയൻ ചലച്ചിത്ര സംവിധായകൻ ബർനാർഡോ ബർട്ടോലൂച്ചിയുടെ (1941-2018) ജന്മവാർഷികദിനമാണ്
മാർച്ച് 16.
22 വയസ്സിൽ ആദ്യത്തെ ചിത്രം സംവിധാനം ചെയ്ത, ബർട്ടോലൂച്ചിയുടെ ചലച്ചിത്ര സപര്യ 50 വര്ഷം നീണ്ടുനിന്നു. പല സിനിമകളും ലോക ക്ലാസിക്കുകളായാണ് കണക്കാക്കപ്പെടുന്നത്. 1972ൽ പ്രദർശനത്തിന് എത്തിയ The Last Tango in Paris എന്ന ചിത്രമാണ് ബർട്ടോലൂച്ചിക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്തത്. അതുല്യ നടൻ മാർളൻ ബ്രാണ്ടോ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം പച്ചയായ ലൈംഗിക രംഗങ്ങൾ കൊണ് കുപ്രസിദ്ധിയും നേടി.
ചൈനയിലെ അവസാനത്തെ ചക്രവർത്തി പൂയിയുടെ കഥ പറയുന്ന The Last Emperor (1987) മികച്ച ചിത്രം, മികച്ച സംവിധായകൻ ഉൾപ്പെടെ ഓസ്ക്കാർ അവാർഡുകൾ തൂത്തുവാരി.
The Little Budha ആണ് അവസാനകാലത്ത് വന്ന പ്രസിദ്ധമായ ഒരു ചിത്രം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized