#ചരിത്രം
ഗിൽഗാമോഷ് – ആദ്യത്തെ സാഹിത്യരചന.
മനുഷ്യചരിത്രത്തിൽ, ഇതുവരെ വീണ്ടെടുക്കാൻ സാധിച്ചിട്ടുള്ള ഏറ്റവും പഴക്കമുള്ള സാഹിത്യകൃതി 4000 വർഷങ്ങൾക്ക് മുൻപ്, അതായത് ബൈബിൾ പഴയ നിയമത്തിനും ഹോമറിൻ്റെ ഇലിയിഡനും 1000 വർഷങ്ങൾ മുൻപ് (2150 BCE), രചിക്കപ്പെട്ട ഗിൽഗാമോഷ് ആണ്.
സുമേറിയക്കാരുടെ ( ഇന്നത്തെ ഇറാക്ക്) രാജാവായിരുന്ന ഗിൽഗാമോഷ്, രണ്ടു ഭാഗം ദൈവവും ഒരു ഭാഗം മനുഷ്യനുമാണ് എന്നാണ് ജനങ്ങൾ വിശ്വസിച്ചിരുന്നത്.
ഗിൽഗാമോഷിൻ്റെ ഇതിഹാസം കൂണിഫോം എന്ന പുരാതനഭാഷയിൽ കളിമൺ ഫലകങ്ങളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പുരാതനസംസ്കാരങ്ങൾ വളർന്നത് ദേവാലയങ്ങളുടെ ചുറ്റുമാണ്. കൂനിഫോം ഭാഷ രൂപപ്പെട്ടത് കണക്കുകളും രാജ്യഭരണം നടത്താനുള്ള ഉത്തരവുകളും രേഖപ്പെടുത്തിവെക്കാനുള്ള മാർഗ്ഗം എന്ന നിലയിലാണ്.
150 വര്ഷം മുൻപ് ഇറാക്കിലും മധ്യപൂർവ ദേശങ്ങളിലുമുള്ള 73 വ്യത്യസ്ത സ്ഥലങ്ങളിൽനിന്നും പുരാവസ്തുഗവേഷകർ കണ്ടെടുത്ത ലിഖിതങ്ങളിൽ നിന്നാണ് ഗിൽഗാമോഷ് എന്ന ഇതിഹാസകൃതിക്ക് രൂപം കൈവന്നത്. 3000 വരികളിൽ 80 ശതമാനം മാത്രമാണ് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്.
– ജോയ് കള്ളിവയലിൽ.
https://history.howstuffworks.com/history-vs-myth/gilgamesh.htm
Posted inUncategorized