എം സുകുമാരൻ

#ഓർമ്മ

എം സുകുമാരൻ.

എം സുകുമാരന്റെ (1943-2018) ഓർമ്മദിവസമാണ്
മാർച്ച്‌ 16.

പാലക്കാട്‌ ചിറ്റൂരിൽ നാരായണ മന്നാടിയാരുടെ മകൻ ജനിച്ചത് 15വർഷത്തെ കാത്തിരിപ്പിനുശേഷം അമ്മ മീനാക്ഷിയമ്മയുടെ 44ആം വയസ്സിലാണ്.
16 വയസ്സിൽ ആദ്യത്തെ കഥ, മഴത്തുള്ളികൾ, മലയാള മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. വഴിപാട് എന്ന കഥ മാതൃഭൂമി വാരികയിൽ വന്നതുമുതൽ സുകുമാരൻ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.
1963ൽ തിരുവനന്തപുരം ഏജീസ് ഓഫീസിൽ ജീവനക്കാരനായി. 1974ൽ ഐതിഹാസികമായ ഒരു സമരം നയിച്ചത്‌ അറസ്റ്റിനു വഴിവെച്ചു. മാപ്പുപറയാൻ തയാറാകാത്ത സുകുമാരൻ പിരിച്ചുവിടപ്പെട്ടു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹയാത്രികനായിരുന്ന സുകുമാരൻ, പാർട്ടിയുടെ അവസരവാദപരമായ നിലപാടുകളിൽ മനംനൊന്ത് കഥകളും നോവലുകളും എഴുതി.
മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ 1976ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.
കേരളത്തെ പിടിച്ചുകുലുക്കിയ സംഭവമായി മാറി, 1979ൽ കലാകൗമുദി വാരികയിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയ ശേഷക്രിയ എന്ന നോവൽ. പാർട്ടിയിലെ അപചയങ്ങളിൽ ദുഖിതനായ കുഞ്ഞയ്യപ്പൻ എന്ന കഥാപാത്രം അനേകംപേരുടെ പ്രതിനിധിയായി വായനക്കാർക്ക് അനുഭവപ്പെട്ടു. പാർട്ടി സുകുമാരനെ പുറന്തള്ളി.
1982മുതൽ സുകുമാരൻ എഴുത്തിൽനിന്ന് പിൻവാങ്ങി.
1984ൽ സുകുമാരന്റെ കഥകൾക്ക് സച്ചിദാനന്ദൻ എഴുതിയ പഠനം മലയാളികൾക്ക് സുകുമാരൻ എന്ന എഴുത്തുകാരന്റെ പ്രസക്‌തി വെളിവാക്കിയ സംഭവമായിരുന്നു.
2006ൽ എഴുത്തിലേക്ക് മടങ്ങിവന്നെങ്കിലും വീണ്ടും മൗനത്തിന്റെ വല്മീകത്തിലേക്ക് തിരിച്ചുപോയി. 2006ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. കഥകൾ സിനിമയാക്കിയതിൽ 2 പ്രാവശ്യം കഥക്ക് അവാർഡ് ലഭിച്ചു.
മകൾ രജനി മന്നാടിയാർ കഥാകാരിയാണ്.

” എന്റെ ശവകുടീരത്തിൽ ഇത്രയും എഴുതിവെക്കണം. അച്ചടക്കത്തിനായി ആത്മത്യാഗം വരിച്ച ഒരു മഹാത്മാവ് ഇവിടെ അന്ത്യനിദ്ര കൊള്ളുന്നു. ഒരു പൂവിതൾ നുള്ളിയിട്ടുപോലും ആ ഉറക്കത്തിനു ഭംഗം വരുത്തരുത് “.
( ശേഷക്രിയ ).

– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *