ജൂലിയസ് സീസർ

#ചരിത്രം

ജൂലിയസ് സീസർ.

ജൂലിയസ് സീസർ വധിക്കപ്പെട്ട ദിവസമാണ്
ബി സി 44, മാർച്ച്‌ 15.

യുറോപ്പ് മുതൽ മധ്യപൂർവദേശങ്ങൾ വരെ വ്യാപിച്ചുകിടന്ന റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തി, സ്വന്തം അനുയായികളാൽ പരസ്യമായി കൊലചെയ്യപ്പെട്ടു. ഒരു മകനെപ്പോലെ കരുതിയിരുന്ന ബ്‌റൂട്ടസിന്റെ കുത്താണ് സീസറിനെ ഏറ്റവും വേദനിപ്പിച്ചത്.
ഷേക്ക്‌സ്പിയർ തന്റെ നാടകത്തിലൂടെ ആ ദുരന്തമുഹൂർത്തം അനശ്വരമാക്കി.
“ബ്‌റൂട്ടസേ നീയുമോ? ” എന്ന ചോദ്യം എക്കാലത്തെയും അവിസ്മരണീയമായ ഡയലോഗായി മാറി.
പക്ഷേ ചരിത്രകാരന്മാർ പറയുന്നത്, ‘കുഞ്ഞേ നീയുമോ?’ എന്നായിരുന്നു സീസറിന്റെ അവസാനവാക്കുകൾ എന്നാണ്. ഗ്രീക്കും ലത്തീനും ഒരുപോലെ ഉപയോഗിച്ചിരുന്നുവെങ്കിലും ഗ്രീക്കിലാണ് പറഞ്ഞത് എന്നാണ് ചരിത്രമതം.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *