ജി അരവിന്ദൻ

#ഓർമ്മ

ജി അരവിന്ദൻ.

അരവിന്ദന്റെ (1935 – 1991) ഓർമ്മദിവസമാണ്
മാർച്ച് 15.
ചലച്ചിത്രസംവിധായകൻ, നാടകസംവിധായകൻ, സംഗീതസംവിധായകൻ, കാർട്ടൂണിസ്റ്റ്, എല്ലാമായിരുന്നു ഈ പ്രതിഭ. കോട്ടയത്ത് ജനിച്ച അരവിന്ദൻ,
റബർ ബോർഡ് ഉദ്യോഗസ്ഥനായിരിക്കെ യാതൊരു മുൻപരിശീലനവുമില്ലാതെ സംവിധായകനായ ആളാണ്.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന ചെറിയ മനുഷ്യനും വലിയ ലോകവും എന്ന കാർട്ടൂൺ പരമ്പരയിലൂടെയാണ് അരവിന്ദൻ പ്രസിദ്ധനായത്.
1975ൽ പുറത്തിറങ്ങിയ ഉത്തരായനം ആണ് ആദ്യചിത്രം. വാസ്തുഹാര അവസാനത്തേതും.
മിതഭാഷിയായ അരവിന്ദനും, അതിലും മിതഭാഷിയായ സിനിമാറ്റോഗ്രാഫർ ഷാജി എൻ കരുണും കൂടി എടുത്ത ചലച്ചിത്രങ്ങൾ മലയാളത്തിലെ എക്കാലത്തേയും മികച്ചവയാണ്.
കുമ്മാട്ടി എന്ന സിനിമ ഭാഷയിലെ ഏറ്റവും നല്ല കുട്ടികളുടെ ചിത്രം കൂടിയാണ്.
യാരോ ഒരാൾ, എസ്തപ്പാൻ, പിറവി, ഒരേ തൂവൽ പക്ഷികൾ എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകിയത് സംഗീതം ശാസ്ത്രീയമായി പഠിക്കാത്ത അരവിന്ദനാണ്.
അരവിന്ദൻ സംവിധാനം ചെയ്ത കാവാലം നാരായണപ്പണിക്കരുടെ അവനവൻ കടമ്പ , ഗോപി, നെടുമുടി വേണു, ജഗന്നാഥൻ തുടങ്ങിയവർക്ക് ചലച്ചിത്രരംഗത്തേക്കുള്ള വഴികാട്ടിയായി മാറി.
സി വി ശ്രീരാമന്റെ ചിദംബരം എന്ന കഥയുടെ ചലച്ചിത്രഭാഷ്യം ദേശീയ അവാർഡ് നേടി.
ഞാൻ 1970 കളിൽ കോഴിക്കോട് എൻജിനീയറിംഗ് വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് ഉത്തരായണം നിർമ്മിക്കുന്നത്.
ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് റീജിയണൽ എഞ്ചിനീയറിംഗ് കോളേജിൽ തിക്കോടിയനെയും കൂട്ടി വന്ന് ഒരു ദിവസം മുഴുവൻ ചിലവിട്ടു.
നമ്മൾ നാട്ടുകാരാണ് ( അരവിന്ദന്റെ അമ്മവീട് പാലായിലാണ്) എന്ന് കാണുമ്പോഴൊക്കെ ഓർമ്മിപ്പിക്കുന്ന സ്നേഹനിധിയാണ് എന്റെ ഓർമ്മയിലെ അരവിന്ദൻ.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *