ജി ദേവരാജൻ

#ഓർമ്മ

ജി ദേവരാജൻ.

ദേവരാജന്റെ (1927 – 2006) സ്മൃതിദിനമാണ് മാർച്ച് 14.

മലയാളസിനിമയിലെയും നാടകത്തിലെയും എക്കാലത്തെയും മികച്ച സംഗീതസംവിധായകന്റെ കസേര പറവൂർ ജി ദേവരാജന്റെത്‌ തന്നെ.

1955ൽ, കാലം മാറുന്നു എന്ന സിനിമയിലൂടെ തുടക്കം കുറിച്ച ദേവരാജൻ, 1962ൽ പുറത്തിറങ്ങിയ ഭാര്യ എന്ന സിനിമയിലെ ഹിറ്റ്ഗാനങ്ങളിലൂടെ തന്റെ ജൈത്രയാത്ര ആരംഭിച്ചു .
മലയാളത്തിൽ ഏറ്റവും കൂടുതൽ ഹിറ്റ്ഗാനങ്ങൾക്ക് ഈണം പകർന്ന റെക്കോർഡ് ദേവരാജന് സ്വന്തമാണ്.
യേശുദാസ്, ജയചന്ദ്രൻ, എസ് ജാനകി, മാധുരി തുടങ്ങിയ ഗായകരുടെ വളർച്ച അദ്ദേഹത്തിനുകൂടി അവകാശപ്പെട്ടതാണ്.
വയലാറിന്റെ ഗാനങ്ങൾക്ക്‌ ഏറ്റവുമധികം ഈണം പകർന്നത് ദേവരാജനാണ്. ഓ എൻ വി, പി ഭാസ്കരൻ , ശ്രീകുമാരൻ തമ്പി എന്നിവരോടൊത്തും അനേകം ഹിറ്റ് ഗീതങ്ങൾ ഒരുക്കിയിട്ടുണ്ട്.
ജനപ്രിയതയിൽ മുന്നിലായിരുന്നു എസ് ജാനകി, പി സുശീല എന്നിവരെങ്കിലും, മാധുരിയെക്കൊണ്ട് കൂടുതൽ പാടിക്കാൻ എന്തുകൊണ്ടോ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു .
യുവഗായകരെ വളർത്താനും ദേവരാജൻ കാര്യമായി ശ്രമിച്ചില്ല. ഒരു പക്ഷെ ഓരോ പാട്ടും അതിന്റെ അങ്ങേയറ്റം പൂർണത കൈവരിക്കണം എന്ന അദ്ദേഹത്തിന്റെ നിർബന്ധബുദ്ധിയാ യിരിക്കണം കാരണം.
നിർബന്ധബുദ്ധിക്കാരനായിരുന്ന അദ്ദേഹം ആത്മമിത്രമായ ഒ എൻ വിയോടുപോലും കലഹിക്കാൻ മടികാട്ടിയില്ല.
യേശുദാസിനെക്കുറിച്ച് പറഞ്ഞ വാക്കുകൾക്ക്‌ പല അർത്ഥതലങ്ങളുണ്ട്.
” മലയാളത്തിലെ ഏറ്റവും നല്ല ശബ്ദം യേശുവിന്റേതാണ്. അത് യേശുവിനും അറിയാം”.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *