#ഓർമ്മ
സാഹിർ ലുധിയാൻവി.
വിഖ്യാത കവിയും ചലച്ചിത്ര ഗാനരചയിതാവുമായിരുന്ന സാഹിർ ലുധിയാൻവിയുടെ (1921-1987) ജന്മവാർഷികദിനമാണ്
മാർച്ച് 8.
അവിഭക്ത പഞ്ചാബിൽ, ലുധിയാനയിൽ ജനിച്ച അബ്ദുൽ ഹായീ, കോളേജിൽ പഠിക്കുമ്പോൾതന്നെ 19 വയസ്സിൽ കവിയെന്ന അംഗീകാരം നേടി.
1949ലാണ് ബോംബെയിലെത്തിയത്.
മഹേഷ് കൗളിന്റെ നൗ ജവാൻ എന്ന സിനിമക്ക് വേണ്ടിയാണ് ആദ്യമായി പാട്ടുകൾ എഴുതിയത്. നൗ ജവാൻ, ബാസി, ജാൽ, ധർമ്മപുത്ര, തുടങ്ങിയ ചിത്രങ്ങൾ വിജയിച്ചതോടെ സാഹിർ, ദേവ് ആനന്ദ്, എസ് ഡി ബർമ്മൻ, ഗുരു ദത്ത്, ബി ആർ ചോപ്ര തുടങ്ങിയ ഒന്നാംനിരക്കാരുടെ ടീമിലെ അംഗമായി മാറി.
എസ് ഡി ബർമ്മൻ, മദൻ മോഹൻ, ഖയ്യാം, രവി, റോഷൻ, ജയ്ദേവ് തുടങ്ങിയ സംഗീതസംവിധായകരുടെയെല്ലാം ഒപ്പം സാഹിർ പ്രവർത്തിച്ചു. ഉറുദു ഭാഷയിലുള്ള അസാധാരണമായ പ്രാവീണ്യം, സാഹിറിന്റെ ഗാനങ്ങളെ കവിതയുടെ നിലവാരത്തിലേക്ക് എത്തിച്ചു.
1963ൽ താജ്മഹൽ എന്ന സിനിമയിലെ ഗാനങ്ങൾ ഫിലിം ഫെയർ അവാർഡിന് അർഹമായി. 1976ലെ ഫിലിം ഫെയർ അവാർഡ് നേടിയ കഭീ കഭീ എന്ന ചിത്രത്തിലെ ഗാനങ്ങൾ അവിസ്മരണീയമായ അനുഭൂതി പകരുന്നവയാണ്.
– ജോയ് കള്ളിവയലിൽ.
https://youtu.be/2i0Gr5OsGYI
https://fb.watch/j7YxQ8zqAO/




