#ഓർമ്മ
ജിമ്മി ജോർജ്.
വോളീബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ (1955-1987) ജന്മവാർഷികദിനമാണ്
മാർച്ച് 8.
പേരാവൂരിൽ ജനിച്ച, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഈ വോളീബോൾ താരം, 16 വയസ്സിൽ സംസ്ഥാന ടീമിൽ അംഗമായി. ഏഷ്യൻ ഗെയിംസ് ഉൾപ്പെടെ നിരവധി തവണ ഇന്ത്യയെ പ്രനിധീകരിച്ച ജിമ്മി, 21 വയസ്സിൽ അർജുന അവാർഡ് നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ കായികതാരമായി.
പാലാ സെന്റ് തോമസ് കോളേജിൽ പഠിക്കുമ്പോൾ ഒരു അഖിലേന്ത്യാ ടൂർണമെന്റ് ജയിക്കുന്ന ആദ്യത്തെ കോളേജ് ടീം എന്ന ബഹുമതി നേടിക്കൊടുത്തു. സഹോദരന്മാരായ ജോസും, സെബാസ്റ്റ്യനും, പ്രമുഖ വോളീബോൾ കളിക്കാരായിരുന്നു. ഒന്നാന്തരം ചെസ്സ് കളിക്കാരനും നീന്തൽതാരവും കൂടിയായിരുന്നു ജിമ്മി.
അന്താരാഷ്ട്രതലത്തിൽ പ്രൊഫഷണൽ കളിക്കാരനായി മാറിയ ജിമ്മി, അബുദാബി ഇറ്റലി എന്നീ രാജ്യങ്ങളിൽ കളിച്ചു. ഇറ്റലിയിൽ വെച്ചുണ്ടായ കാറപകടത്തിൽ അകാലത്തിൽ മരിച്ച ജിമ്മിയുടെ ഓർമ്മ നിലനിർത്താനായി ജിമ്മി ജോർജ് ഫൌണ്ടേഷൻ കേരളത്തിലെ മികച്ച കായികതാരത്തിനുള്ള അവാർഡ് എല്ലാവർഷവും നൽകുന്നു. തിരുവനന്തപുരത്തെ ഇൻഡോർ സ്റ്റേഡിയം ഈ അതുല്യ കായികതാരത്തിൻ്റെ പേരിലാണ്.
– ജോയ് കള്ളിവയലിൽ.

