#ഓർമ്മ
ശൂരനാട് കുഞ്ഞൻപിള്ള.
ശൂരനാട് കുഞ്ഞൻപിള്ളയുടെ (1911-1995) ചരമവാർഷികദിനമാണ്
മാർച്ച് 8.
വിദ്യാർത്ഥി ആയിരിക്കെതന്നെ എഴുത്തുകാരൻ എന്നനിലയിൽ പ്രസിദ്ധി നേടിയ പി എൻ കുഞ്ഞൻപിള്ള, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ഇംഗ്ലീഷ് (1933), സംസ്‌കൃതം (1934), മലയാളം (1935) മാസ്റ്റർ ബിരുദങ്ങൾ നേടിയ ആദ്യത്തെ ആളായി.
ചരിത്രകാരൻ, ഗവേഷകൻ, കവി, സാഹിത്യകാരൻ, വിമർശകൻ, ലെക്സിക്കോഗ്രാഫർ, പ്രസംഗകൻ, വിദ്യാഭ്യാസവിചിക്ഷണൻ എന്നിങ്ങനെ നിരവധി മേഖലകളിൽ ഒരേസമയം വിഹരിച്ച കുഞ്ഞൻപിള്ള, ടെക്സ്റ്റ് ബുക്ക് കമ്മറ്റി സെക്രട്ടറി, ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ തയ്യാറാക്കുന്നതിൽ ടി കെ വേലുപ്പിള്ളയുടെ സഹായി, മാനുസ്ക്രിപ്റ്റ് ലൈബ്രറി ഡയറക്ടർ, മലയാളം ലെക്സിക്കൻ എഡിറ്റർ എന്ന നിലയിലെല്ലാം ആജീവനാന്തം, അക്ഷീണം പ്രയന്തിച്ച മഹാമനീഷിയാണ് .
1991ൽ മീററ്റ് സർവകലാശാലയും, 1992ൽ കേരള സർവകലാശാലയും ഡിലിറ്റ് ബിരുദം സമ്മാനിച്ചു.
മലയാളത്തിലെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം ആദ്യമായി ലഭിച്ചത് ശൂരനാട്ട് കുഞ്ഞൻപിള്ളക്കാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized