#ഓർമ്മ
മൈക്കളാഞ്ചലോ.
മൈക്കളാഞ്ചലോയുടെ ( 1475-1564) ജന്മവാർഷികദിനമാണ്
മാർച്ച് 6.
നവോത്ഥാനകാലത്തെ ഏറ്റവും മഹാനായ ശിൽപിയും ചിത്രകാരനും വാസ്തുശിൽപ്പിയുമാണ് ഇറ്റലിയിലെ ഫ്ലോറൻസിൽ ജനിച്ച മൈക്കളാഞ്ചലോ.
30 വയസ്സിനുള്ളിൽ തന്നെ പിയത്ത, ഡേവിഡ് എന്നീ വിശ്വോത്തരശിൽപ്പങ്ങൾ ഈ മഹാൻ സ്രഷ്ടിച്ചുകഴിഞ്ഞിരുന്നു. മോശയാണ് മറ്റൊരു പ്രധാന ശിൽപ്പം.
വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് കത്തഡ്രലിലെ സിസ്റ്റ്യൻ ചാപ്പൽ ലോകത്തിൻ്റെ മുഴുവൻ ശ്രദ്ധയാകർഷിക്കുന്നത് അതിൻ്റെ മേൽക്കൂരയിൽ മൈക്കളാഞ്ചലോ വരച്ച വിശാലമായ ചിത്രപരമ്പര വഴിയാണ്.
മാസങ്ങളോളം ഉയരത്തിലുള്ള തട്ടിൽ മലർന്ന് കിടന്ന് ഈ വിശ്വോത്തര ചിത്രങ്ങൾ വരച്ചു എന്നത് ഇന്ന് നമുക്ക് ആലോചിക്കാൻ കൂടി കഴിയില്ല.
– ജോയ് കള്ളിവയലിൽ.
” I saw the Angel in the marble and carved until I set him free”.
“Every block of stone has a statue inside it and it is the task of the sculptor to discover it”.
– Michaelanjelo.
Posted inUncategorized