#ഓർമ്മ
ബോംബെ രവി.
സംഗീത സംവിധായാകൻ ബോംബെ രവിയുടെ (1926-2012) ഓർമ്മദിവസമാണ്
മാർച്ച് 7.
നെഞ്ചലിയിക്കുന്ന മെലഡികളാണ് ഹിന്ദിയിലും മലയാളത്തിലും പ്രവർത്തിച്ച രവിയുടെ സംഭാവന.
ദില്ലിയിൽ ജനിച്ച രവിശങ്കർ ശർമ്മ 1950ൽ അവസരങ്ങൾ തേടി ബോംബെയിലെത്തി. 1952ൽ ഹേമന്ത് കുമാറാണ് ആദ്യമായി സിനിമയിൽ സംഗീതം ചെയ്യാൻ അവസരം കൊടുത്തത്. 1960ൽ പുറത്തിറങ്ങിയ ചാദ് വീ കാ ചാന്ത്…. എന്ന ഗാനം സൂപ്പർ ഹിറ്റായതോടെ രവി ഹിന്ദി സിനിമയിലെ എണ്ണപ്പെട്ട സംഗീത സംവിധായകനായി മാറി. ആശാ ബോസ്ലെയുടെയും മഹേന്ദ്ര കപൂറിന്റെയും വളർച്ചയിൽ രവിക്ക് ഒരു നിർണ്ണായക പങ്കുണ്ട്. 1970 മുതൽ സിനിമാരംഗത്തു നിന്നു വിട്ടുനിന്ന രവിയെ തിരിച്ചു കൊണ്ടുവന്നത് സംവിധായകൻ ഹരിഹരനാണ് .
ബോംബെ രവി എന്ന പേരിൽ സംഗീതം ചെയ്ത 1986ലെ പഞ്ചാഗ്നി എന്ന ചിത്രത്തിലെ സാഗരങ്ങളെ….,
ആ രാത്രി മാഞ്ഞു പോയി…..
തുടങ്ങിയ ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായി മാറി. നഖക്ഷതങ്ങളിലെ മഞ്ഞൾപ്രസാദവും…. എന്ന പാട്ട് ചിത്രക്ക് ദേശീയ അവാർഡ് നേടിക്കൊടുത്തു.
പരിണയം, ബോംബെ രവിക്ക് 1995ലെ ദേശീയ അവാർഡും, ഫിലിം ഫെയർ അവാർഡും നേടിക്കൊടുത്തു. നഖക്ഷതങ്ങൾക്ക് 1986ലെയും, സർഗത്തിന് 1992ലെയും, കേരള സംസ്ഥാന അവാർഡുകൾ രവിക്ക് ലഭിച്ചു.
– ജോയ് കള്ളിവയലിൽ.
https://youtu.be/OVokHkUwgUM


